വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കും

ponnani channel
By -
0

 


എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് പ്രസിഡൻ്റ് സ്ഥാനം ശനിയാഴ്ച്ച രാജിവെക്കും. മൂന്ന് വർഷം ഭരണം പൂർത്തിയായതിനാൽ യു.ഡി.എഫ് ധാരണ പ്രകാരമാണ് രാജി വെക്കുന്നത്. ജനുവരി 6 ന് 4 മണിക്ക് സ്ഥാനമൊഴിയുക. ആദ്യമൂന്ന് വർഷം മുസ്ലിം ലീഗിനും രണ്ടാം ഊഴം കോൺഗ്രസിനുമാണ്.പ്രസിഡറ്റിൻ്റെ രാജിയോടപ്പം വൈപ്രസിഡൻറും രാജിവെക്കും .പുതിയ പ്രസിഡൻറ് വൈ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വരെ വികസന സ്റ്റാന്റിംഗ് ചെയർമാൻ എം.എ. നജീബ് പ്രസിഡൻറിൻ്റെ ചുമതല വഹിക്കും.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)