കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) തിരൂർ മേഖലാ സമ്മേളനം തിരൂർ ടി സി വി ഹാളിൽ നടന്നു

ponnani channel
By -
0


തിരൂർ: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി എസ് രജനീഷ് ഉദ്ഘാടനം ചെയ്തു,
മേഖല പ്രസിഡന്റ് പി അജിത് കുമാർ അധ്യക്ഷത വഹിച്ചു.
പി പി അബ്ദുൽ മജിദ് മേഖല റിപ്പോർട്ടും കെ. വി രവീന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും ടി രാധാകൃഷ്ണൻ ഓഡിറ്റ് റിപ്പോർട്ടും കെ സാജിത്ത് ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു.
സി ഒ എ സംസ്ഥാന പ്രസിഡന്റ് എം അബൂബകർ സിദ്ധീഖ് മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ പ്രസിഡന്റ് പി രഘുനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സുരേഷ് കുമാർ , ഗോപിനാഥ് , മേഖല നിരീക്ഷകൻ പി ഗീരീഷ് കുമാർ ജില്ലാ ജോ സെക്രട്ടറി അബ്ദുൽ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ എന്നിവർ സംസാരിച്ചു.
ടി ഇ ഷിഹാബ് സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.പ്രസിഡന്റ് പി പി അബ്ദുൽ മജീദ്,വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രൻ സെക്രട്ടറി ടി അനൂപ്, ജോ : സെക്രട്ടറി ടി രാധാകൃഷ്ണൻ ട്രഷറർ പി അജിത് കുമാർ എന്നിവരെ തെരഞ്ഞെടുത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)