പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്‌മരണം സംഘടിപ്പിച്ചു
By -
1/03/2024 12:31:00 AM0 minute read
0
ചങ്ങരംകുളം: സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യമായിരുന്ന മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ സ്ഥാപകൻ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനത്തിൽ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന സ്കൂളിൽ സംഘടിപ്പിച്ച പരിപാടി സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. നന്നമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് മെമ്പർ വി വി കരുണാകരൻ, വാർഡ് മെമ്പർ പി വി ഷണ്മുഖൻ, പി ടി എ പ്രസിഡൻ്റ് മുസ്‌തഫ ചാലുപറമ്പിൽ, പി ടി അജയ് മോഹൻ, അഷ്റഫ് കോക്കൂർ, അജിത് കൊളാടി, ടി സത്യൻ, ടി ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ സി വി മണികണ്ഠൻ,പ്രധാനധ്യാപിക എം കെ സുധ, സി ശിവശങ്കരൻ മാസ്റ്റർ, ടി എസ് ജോബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.കെ വി ഉണ്ണികൃഷ്ണൻ സ്വാഗതവും വിജയൻ വാക്കേത്ത് നന്ദിയും പറഞ്ഞു.
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍