പൊന്നാനി കൊല്ലൻപടി സെന്ററിലെ ജലാലിയ ചിക്കൻ സ്റ്റാൾ, പൂജ സ്റ്റോർ, ഫാര്‍മസി, ആയുർവേദ ഫാര്‍മസി, ഫാൻസി സ്റ്റോർ, മഴവില്ല് പെയിന്റ് ഷോപ്, ലോട്ടറി കട, വി വി സ്റ്റോർ എന്നീ എട്ടോളം കടകളിലും.പള്ളപ്പ്രം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലുമാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ട്ടാക്കൾ കടകളിൽ സൂക്ഷിച്ചിരുന്ന പണവും പൂജാ സ്റ്റോറിന്റെ സി സി ടിവി സ്റ്റോറേജും മോഷ്ട്ടാക്കൾ കൊണ്ടുപോയി
ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലിന്റെയും പൂട്ടുകൾ തകർത്ത് ഭഗവതിയുടെ അരപ്പവൻ തൂക്കം വരുന്ന രണ്ട് താലിമാലയും രണ്ട് ഭണ്ടാരങ്ങളിലെ മുഴുവൻ പണവും മോഷ്ട്ടാക്കൾ കൊണ്ടുപോയി.സി സി ടിവി ഫൂട്ടേജിൽ മുഖംമൂടിധാരിയായ മോഷ്ട്ടാവിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്.പൊന്നാനി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍