അപേക്ഷ ക്ഷണിച്ചു

ponnani channel
By -
0


സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസമാണ് കാലാവധി. 18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ശനി/ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രമങ്ങൾ: ഇന്ത്യൻ അക്യുപങ്ചർ ആൻഡ് ഹോളിസ്റ്റിക് അക്കാദമി കോട്ടയ്ക്കൽ, ഫോൺ :9961046666, 9947900197, കരുവാരക്കുണ്ട് എജ്യുക്കേഷണൽ ട്രസ്റ്റ് ഫോൺ: 8089080618.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)