ജനകീയ ഹോട്ടൽ അടച്ചു പൂട്ടി

ponnani channel
By -
0
ജില്ലയിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടലുകളിലൊന്നാണ് പൊന്നാനിയിലേത്

സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കുടുംബശ്രീക്ക് കീഴിൽ പുളിക്കടവ് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ അടച്ചു പൂട്ടി. കെട്ടിട ഉടമക്ക് ഏഴ് മാസത്തെ വാടക നൽകാത്തതിനെത്തുടർന്നാണ് ഹോട്ടൽ നഗരസഭ അടച്ചുപൂട്ടിയിരിക്കുന്നത്.
സാധാരക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമെന്ന സ്വപ്നത്തിനാണ് നഗരസഭയുടെ അലംഭാവം മൂലം ഷട്ടറിടേണ്ടി വന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനായി ശ്രമം നടക്കുന്നതിനിടയിലാണ് കെടിടത്തിന്റെ വാടകയും കുടിവെള്ള കരവും നൽകാതെ ഒന്നര മാസത്തോളമായി ജനകീയ ഹോട്ടൽ അടച്ചിട്ടിരിക്കുന്നത്. ഇതിന് മുമ്പും കൃത്യമായ വാടക നൽകാത്തതിനാൽ ജനകീയ ഹോട്ടൽ അടച്ചു പൂട്ടിയിരുന്നു.2023 ജൂൺ മുതൽ ഡിസംബർ വരെയുള്ള ഏഴ് മാസത്തെ വാടകയായ തൊണ്ണൂറ്റി ഒന്നായിരത്തി എണ്ണൂറ് രൂപയാണ് നഗരസഭ കെട്ടിടയുടമക്ക് നൽകാനുള്ളത്. വാടക ചോദിച്ച് നഗരസഭ ഓഫീസിൽ എത്തിയ കെട്ടിടയുടമയെ നഗരസഭയിൽ നിന്നും കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. 2023 ജൂണിൽ കരാർ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ കെട്ടിടം ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സാവകാശം ചോദിക്കുകയും വാടക നൽകാതെ പ്രയാസപ്പെടുത്തുകയും ചെയ്തുവെന്നാണ് കെട്ടിട ഉടമ പറയുന്നത്.

നഗരസഭയുടെ അലംഭാവത്തിന്റെയും അഹങ്കാരത്തിന്റെയും അവസാനത്തെ ഉദാഹരണമാണ് ജനകീയ ഹോട്ടൽ അടച്ചുപ്പൂട്ടിയതിലൂടെ വെക്തമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)