ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

ponnani channel
By -
0 minute read
0


എടപ്പാൾ സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇൻറർവെൻഷൻ സെൻററിൽ (സി.ബി.ഐ.സി) കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നു. എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് വൈകീട്ട് നാലിനകം എടപ്പാളിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് ഓഫീസിൽ നേരിട്ടോ തപാർ മാർഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എടപ്പാൾ പി.ഒ, മലപ്പുറം ജില്ല, പിൻ: 679576. ഇ-മെയിൽ: ponnanibdo@gmail.com. ഫോൺ: 8281040616.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)