ഡ്രൈവര്‍ തസ്തിക സംരക്ഷിക്കണം

ponnani channel
By -
0


മലപ്പുറം :

ഡ്രൈവര്‍ തസ്തിക സംരക്ഷിക്കണംമലപ്പുറം : പുതുക്കിയ കേന്ദ്ര ഗതാഗത നിയമപ്രകാരം കണ്ടം ചെയ്ത  സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ അനുവദിച്ച് ഡ്രൈവര്‍ തസ്തിക സംരക്ഷിക്കണമെന്നും മെഡിസെപ്പിലെ അപാകത പരിഹരിക്കണമെന്നും കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ സി പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് വി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം മോഹനന്‍,  ജില്ലാ കമ്മിറ്റി അംഗം ചക്രപാണി, ജില്ലാ സെക്രട്ടറി രാമകൃഷ്ണന്‍, ദില്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.  വിദ്യാഭ്യാസ അവാര്‍ഡുകള്‍ കെ ജി ഡി എ മുന്‍ ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ വിതരണം ചെയ്തു
പുതിയ ഭാരവാഹികളായി  രാമകൃഷ്ണന്‍ വി - പ്രസിഡന്റ്, സുരേഷ്, ഗിരീഷ് - വൈസ് പ്രസിഡന്റുമാര്‍, ഷാബില്‍ കെ - സെക്രട്ടറി, ബാലകൃഷ്ണന്‍, പ്രദീപ് - ജോ. സെക്രട്ടറിമാര്‍, ദില്‍ഷാദ് - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)