സിറ്റിസണ്‍സ് ഫ്രന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറത്ത് ധര്‍ണ്ണ നടത്തി

ponnani channel
By -
0

 


മലപ്പുറം :  കേന്ദ്ര സര്‍ക്കാറിന്റെ വയോജനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ധര്‍ണ്ണ നടത്തി. ദേശീയ വയോജന നയം പ്രഖ്യാപിക്കുക, വയോജന പെന്‍ഷന്‍ വിഹിതം 200 രൂപയില്‍ നിന്നും 5000 രൂപയായി ഉയര്‍ത്തുക, വയോജന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ യാത്രാക്കൂലി ഇളവ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.  എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ടി രത്്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. എസ് സി എഫ് ഡബ്ലിയു എ സംസ്ഥാന ജോ. സെക്രട്ടറി കെ ജെ ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു.  എസ് സി എഫ് ഡബ്ലിയു എ വനിതാ വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം ടി കെ വിമല, ജില്ലാ കമ്മിറ്റി അംഗം എം കെ വിജയമ്മ , ബാങ്ക് എംപ്ലോയീസ് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി എ കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. എസ് സി എഫ് ഡബ്ലിയു എ ജില്ലാ സെക്രട്ടറി അഡ്വ. കെ. വി. ശിവരാമന്‍ സ്വാഗതവും ജോ. സെക്രട്ടറി എം എസ് ശിവരാമന്‍ നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)