മൊറയൂർ VHM ഹയർസെക്കൻഡറി സ്കൂളിലെ അരിക്കടത്ത്: കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

ponnani channel
By -
0 minute read
0


മൊറയൂർ: മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി നൽകിയ അരി സ്ഥാപനത്തിൽ നിന്നും പുറത്തേക്ക് കടത്തിയെന്ന  ചാനലിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സ്കൂൾ അധികൃതരോട് കെഎസ്‌യു മൊറയൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

 രാത്രിയിൽ അരിസൂക്ഷിച്ച മുറിയിൽ നിന്നും ചാക്കുകൾ മറ്റെരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൃത്യമായ അന്വേഷണം നടത്തിക്കൊണ്ട് പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാത്ത സാഹചര്യമുണ്ടായാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന്  സ്കൂൾ അധികൃതർക്ക് കെ എസ് യു താക്കീത് നൽകി.മൊറയൂർ മണ്ഡലം കെ എസ് യു പ്രസിഡണ്ട് മുഹമ്മദ് റോഷൻ കുറുങ്ങാടൻ പരാതി എച്ച് എം ശ്രീകാന്ത് മാസ്റ്റർക്ക് കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ, ഫൈസൽ പൂക്കോടൻ, വാസുദേവൻ കാവുങ്ങൽകണ്ടി, ഗഫൂർ പുല്ലൻ, പൂക്കോടൻ ഫർഹാൻ, കെ കെ മുഹമ്മദ് റാഫി എന്നിവർ ചർച്ചയ്ക്ക് നേതൃത്വം കൊടുത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)