തിരുവാലി എംബി ഓഡിറ്റോറിയത്തിലെ മോഷണത്തില്‍ പ്രതി എടവണ്ണ പൊലീസിന്റെ പിടിയില്‍
By -
2/08/2024 05:22:00 AM0 minute read
0
തിരുവാലി എംബി ഓഡിറ്റോറിയത്തിലെ മോഷണത്തില്‍ പ്രതി എടവണ്ണ പൊലീസിന്റെ പിടിയില്‍. തിരുവാലി പഞ്ചായത്ത്പടി സ്വദേശി ഇരുപതുകാരൻ റിബിൻ ആണ് പിടിയിലായത് ഓഡിറ്റോറിയത്തിലെ 27 വിലപിടിപ്പുള്ള വാട്ടർ ടാപ്പുകളാണ് മോഷണം പോയിരുന്നത്. ഈ മാസം അഞ്ചിന് പുലർച്ചയോടെയാണ് സംഭവം. മോഷ്ടിച്ച ടാപ്പുകള്‍ ആക്രിക്കടയില്‍ വില്‍പ്പന നടത്തുകയും, ബാക്കിയുള്ളവ റബ്ബർ തോട്ടത്തിലെ കുഴിയില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു അറസ്റ്റ്. മോഷണ വിവരം ശ്രദ്ധയില്‍ പെട്ടതോടെ ഉടമ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തിരുവാലിയിലെവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി ഓഡിറ്റോറിയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. സ്റ്റേഷൻ എസ്‌എച്ച്‌ഒ ഇ ബാബു, എസ്‌ഐ അബ്ദുല്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Tags: