ലോക്സഭാ തിരഞ്ഞെടുപ്പ്

ponnani channel
By -
0

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മുസ്‌ലിംലീഗ് യോഗം ചേർന്നു

തിരൂർ:ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് എത്തിയ സാഹചര്യത്തിൽ ഒരുക്കങ്ങൾ നടത്തുന്നതിനുവേണ്ടിയുള്ള പ്രഥമ യോഗം ഇന്നലെ തിരൂർ താഴെപ്പാലം സി.കെ കുഞ്ഞു ഹാജി സ്മാരക സൗധത്തിൽ ചേർന്നു.
പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിലെ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,നിയോജക മണ്ഡലം പ്രസിഡന്റ്-ജനറൽ സെക്രട്ടറിമാർ, എം.എൽഎമാർ, സബ്കമ്മിറ്റി അംഗങ്ങൾ,എന്നിവരുടെ സംയുക്ത യോഗം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി മാസ്റ്റർ അധ്യക്ഷനായിരുന്നു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, പി.കെ അബ്ദുറബ്ബ്, കൺവീനർ അഷ്റഫ് കോക്കൂർ,
പി.എസ്. എച്ച് തങ്ങൾ, പി.എ സലാം മാസ്റ്റർ, കെ.എം ഗഫൂർ, അഡ്വ. പി.പി ഹാരിഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പി.പി യൂസുഫലി, കുഞ്ഞി മരക്കാർ തിരൂരങ്ങാടി, സി.എച്ച് മഹ്മൂദ് ഹാജി, എസ്.എൻ. കെ തങ്ങൾ, എം.അബ്ദുല്ലക്കുട്ടി, പി.പി ഹൈദരലി, കോട്ടയിൽ അബ്ദുൽ കരീം, വെട്ടം ആലിക്കോയ, കെ.എം മുത്തുക്കോയ തങ്ങൾ, എം.പി അഷ്റഫ്, ടി . അസീസ്, സലാം വളാഞ്ചേരി, സിദ്ധിഖ് പരപ്പാര എന്നിവർ പ്രസംഗിച്ചു. 

ഫോട്ടോ:പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിലെ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,നിയോജക മണ്ഡലം പ്രസിഡന്റ്-ജനറൽ സെക്രട്ടറിമാർ, എം.എൽഎമാർ, സബ്കമ്മിറ്റി അംഗങ്ങൾ,എന്നിവരുടെ സംയുക്ത യോഗം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)