വിശുദ്ധ ഖുർആൻ ആസ്വാദന സദസ്സ്പോസ്റ്റർ പ്രകാശനം ചെയ്തു

ponnani channel
By -
1 minute read
0

തിരൂർ: മാർച്ച് 17 ന് വാണിയന്നൂർ അമാനത്ത് കൺവെൻഷൻ സെന്ററിൽ വെച്ച്
തിരൂർ സാംസ്കാരിക വേദി നടത്തുന്ന
വിശുദ്ധ ഖുർആൻ ആസ്വാദന സദസ്സ് പ്രോഗ്രാമിൻ്റെ
പോസ്റ്റർ ഇ.ടി മുഹമ്മദ് ബഷീർ എം.പി 
അബ്ദുറഹ്മാൻ രണ്ടത്താണിക്ക് നൽകി
പ്രകാശനം നിർവ്വഹിച്ചു.
വിശുദ്ധ ഖുർആൻ ആഴത്തിൽ പഠിക്കുന്നതിന് പ്രചോദനമേകാനും ആസ്വദിച്ചറിയുന്നതിന് അവസരമൊരുക്കാനും വിശുദ്ധ ഖുർആൻ ആസ്വാദന സദസ്സ് എന്ന പരിപാടി ഏറെ മുതൽകൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ് എം.എ. റഫീഖ് അധ്യക്ഷത വഹിച്ചു.
 കെ.എൻ. മുത്തു കോയ തങ്ങൾ, വെട്ടം ആലിക്കോയ, പി.പി. അബ്ദുല്ല, പി.കെ. ഖമറുദ്ധീൻ, കെ.എം. നൗഫൽ, നൗഷാദ് അന്നാര , പി.എ. റസാഖ് , പി.പി റസാഖ് , ഇ.കെ. മുഹ്തസിം ബില്ല , നിസാർ പൂക്കയിൽ, എ.പി. നാസർ , കെ.എസ് ബദ്റുദ്ദീൻ , അഷ്റഫ് കരുമരക്കൽ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ:തിരൂർ സാംസ്കാരിക വേദി നടത്തുന്ന
വിശുദ്ധ ഖുർആൻ ആസ്വാദന സദസ്സ് പ്രോഗ്രാമിൻ്റെ
പോസ്റ്റർ ഇ.ടി മുഹമ്മദ് ബഷീർ എം.പി 
അബ്ദുറഹ്മാൻ രണ്ടത്താണിക്ക് നൽകി
പ്രകാശനം നിർവ്വഹിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)