കെ പി പി എച്ച് എ ഉപജില്ലാ സമ്മേളനവും യാത്രയയപ്പും

ponnani channel
By -
0


തിരൂർ : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ തിരൂർ ഉപജില്ലാ സമ്മേളനം ചേംബർ ഹാളിൽ തിരൂർ മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.അബ്ദുസ്സലാം മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഉച്ച ഭക്ഷണ പദ്ധതി ചുമതലയിൽ നിന്ന് പ്രഥമ അധ്യാപകരെ ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ഫണ്ട് അനുവദിക്കുന്നതിലുള്ള കാലതാമസവും ഉച്ച ഭക്ഷണ ഫണ്ടിൽ കലോചിതമായ വർധനവ് വരുത്താത്തതും കാരണം പദ്ധതി നടതിപ്പ് ഹെഡ് മാസ്റ്റർക്ക് തലവേദനയായി മാറിയതായി യോഗം ചൂണ്ടിക്കാട്ടി.സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രഥമ അധ്യാപകരായ എ രാജേഷ് , കെ ആർ മിനി, പി സദാശിവൻ , ജ്യോതി ലക്ഷ്മി, ടി ശോഭ , ഷിനി എം ചെറിയാൻ എന്നിവർക്ക് യാത്രയയപ്പ് നൽകി . പി മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി, കെ സിന്ധു , പി കെ മുഹമ്മദ് അയൂബ്, ടി മുനീർ , കെ എസ് ഇസ്മാഈൽ എന്നിവർ സംബന്ധിച്ചു . പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ജില്ലാ പ്രതിനിധി യാസിറലി നേതൃത്വം നൽകി

ഫോട്ടോ: കെ പി പി എച്ച് എ തിരൂർ ഉപജില്ല സമ്മേളനം കെ കെ അബ്ദുസലാം മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)