ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നിലപാട് അപലപനീയം -എ.പി.അനിൽകുമാർ

ponnani channel
By -
0


ചിത്രം. -കെ.പി.എസ്.ടി എ. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തിരൂരിൽ നടന്ന ശക്തി പ്രകടനം 

തിരൂർ: ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ 9നിലപാട് 9അപലപനീയമാണെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ ശക്തി പ്രകടനത്തിന് ശേഷം നടന്ന ഉദ്ഘാടന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡൻ്റ് കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. വി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയ് ഉദ്ഘാടനംചെയ്തു. എ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡൻ്റ് കാമ്പ്രൻ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സെക്രട്ടറി കെ. സുരേഷ്, ജില്ലാ സെക്രട്ടറി ഇ. ഉമേഷ് കുമാർ, പി.കെ. പാറക്കടവ്, വി.കെ. അജിത്കുമാർ, കെ. ബിജു എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)