തീരുർ മണ്ഡലത്തിലെ സ്കൂളുകളിലേക്കും ലൈബ്രറികളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്തു

ponnani channel
By -
0 minute read
0
കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ടേകാൽ ലക്ഷം രൂ‌പ നീക്കിവെച്ച് മണ്ഡലത്തിലെ വിവിധ സ്കൂളുകളിലേക്കും പൊതു ലൈബ്രറികളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. കൽപകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. 21 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മൂന്ന് പൊതു ലൈബ്രറികളിലേക്കുമാണ് പുസ്തകങ്ങൾ നൽകിയത്. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. 
വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. നജ്മത്ത്, കുറ്റിപ്പുറം എ.ഇ.ഒ വി.കെ ഹരീഷ്, എച്ച്.എം പി. സിനി, പി.ടി.എ പ്രസിഡൻ്റ് എ.പി. മുസ്തഫ, അബ്ദുൽ ഖാദർ കുന്നത്ത്, രാമചന്ദ്രൻ നെല്ലിക്കുന്ന്, അടിയാട്ടിൽ ബഷീർ, കെ. രായിൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)