മോഷ്ടിച്ച സ്കൂട്ടറുമായി യാത്ര ചെയ്യുന്നതിനിടെ അപകടം;പ്രതി പിടിയിൽ

ponnani channel
By -
0 minute read
0
മങ്കട : മോഷ്ടിച്ച സ്കൂട്ടറുമായി കടന്നു കളയുന്നതിനിടെ അപകടത്തിൽപ്പെട്ട പ്രതി പിടിയിൽ. തിരുവനന്തപുരം വിളപ്പിൽ തോട്ടരികത്ത് രതീഷ് ഭവനിൽ രതീഷ് (28) മങ്കട പൊലിസിൻ്റെ പിടിയിലായി. വള്ളിക്കാപ്പറ്റ സ്വദേശി മൊയ്തീൻ കുട്ടിയുടെ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. വെള്ളിലയിൽ വെച്ച് പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപ്പെട്ട വിവരം ലഭിച്ച് രക്ഷാപ്രവർത്തനത്തിനെത്തിയ മങ്കട ട്രോമാ കെയർ പ്രവർത്തകരായ നസീം, സമദ് എന്നിവർ പ്രതിയുടെ സംസാരത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടപ്പോൾ പൊലിസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമായത്.
തലക്കും, കാലിനും പരുക്കേറ്റ പ്രതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശുശ്രൂഷ നൽകിയതിനു ശേഷം കോടതിയിലെത്തിച്ച് റിമാൻ്റ് ചെയ്തു. കടയ്ക്കൽ, കൂടൽ, പൂജപ്പുര, വളാഞ്ചേരി, തമിഴ്നാട്ടിലെ പൂതപാണ്ടി എന്നിവിടങ്ങളിലുൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രതീഷ് എന്ന് പൊലിസ് പറഞ്ഞു.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)