ജില്ലാ ആശുപത്രിയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

ponnani channel
By -
0
ജില്ലാ ആശുപത്രിയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂടെ പരിചരണത്തിനു നിന്ന യുവതിക്കെതിരെ കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ ലൈംഗിക അതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയായ യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷൻ സമീപത്തെ ഹോട്ടൽ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിൽ സുഹൈൽ(37) ആണ് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി ഒന്നാം തീയതി പുലർച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു സമീപം ഉറങ്ങുകയായിരുന്ന യുവതിയോട് ആണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം തിരൂർ ടൗണിൽ വച്ച് പിടികൂടിയത്. തിരൂർ ഇൻസ്പെക്ടർ എം.കെ രമേഷിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രതീഷ് കുമാർ സി.പി.ഒ മാരായ ധനീഷ് കുമാർ, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)