മിഷൻ ഗാല ക്യാമ്പിന് തുടക്കം

ponnani channel
By -
0

കാരത്തൂർ ബഹ്ജത്തുൽ ഹികം ദർസ് സംഘടിപ്പിക്കുന്ന മിഷൻ ഗാല ക്യാമ്പിന് തുടക്കമായി. മഹല്ല് പ്രസിഡൻ്റ് മുഹമ്മദ് മുസ്ലിയർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പള്ളി ദർസുകൾ നാടിൻ്റെ വെളിച്ചമാണെന്നും പള്ളി ദർസിൻ്റെ സന്തതികൾക്കാണ് പ്രബോധന മേഖലയിൽ തിളങ്ങാൻ സാധ്യമാകുകയെന്നും അതിനാൽ പള്ളി ദർസുകളുടെ പുരോഗമനത്തിന് വേണ്ടി എല്ലാ മഹല്ലുകളും പ്രയത്നിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉണർത്തി. മഹല്ല് ഖത്തീബ് ഹാഫിള് സിദ്ദീഖ് ഫൈസി അധ്യക്ഷത വഹിച്ചു.
 ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. 
മഹല്ല് ഭാരവാഹികളായ ബാവ ഹാജി, മൊയ്തീൻ കുട്ടി സാഹിബ്, സൂർപ്പിൽ ബാവ, ശിഹാബ് കൊല്ലരിക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി. 
ഉദ്ഘാടന സംഗമത്തിന് ഉമ്മർ ബാവ സാഹിബ് സ്വാഗതവും മുബശിർ ആതവനാട് നന്ദി പ്രകാശനവും നടത്തി. രണ്ടു ദിവസങ്ങളിലായി വിവിധ സെഷനുകളിൽ ക്ലാസുകൾ നടക്കും. Ready to bright ന് ശാഹുൽ മാസ്റ്റർ പഴുന്നാനയും Idea Creation ന് ഉമറുൽ ഫാറൂഖ് തങ്ങളും ഇഅ്തിസാമിന് മുനവ്വർ പന്നിപ്പാറയും തൻശീ ത്തുൽ ഖുർആനിന് ഹാഫിള് അബ്ദുൽ ഗഫൂർ ഹുദവിയും തഹ്ദീബിന് വദൂദ് നിസാമിയും നേതൃത്തം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)