റെയിൽവേ വികസനം; നേട്ടങ്ങൾക്ക് നന്ദി, കുറവുകൾ പരിഹരിക്കണം ഇ. ടി. മുഹമ്മദ് ബഷീർ എംപി

ponnani channel
By -
0

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും എല്ലാ പ്രവർത്തികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും താനൂർ, തിരുനാവായ സ്റ്റേഷനുകൾ കൂടി അമൃത് ഭാരത് പദ്ധതികൾ ഉൾപെടുത്തണമെന്നും ഇ. ടി. മുഹമ്മദ് ബഷീർ. എംപി ആവശ്യപ്പെട്ടു.


 ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ ഇന്ന് പാലക്കാട്‌ വിളിച്ചുചേർത്ത പാലക്കാട്‌ ഡിവിഷന്റെ കീഴിലുള്ള എംപി മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം. പി.


പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ വികസനങ്ങളിൽ എംപി യോഗത്തിൽ നന്ദി രേഖപ്പെടുത്തി.റെയിൽവേ സ്റ്റേഷനുകളിലെ കുറവുകൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും എംപി യോഗത്തിൽ പറഞ്ഞു.

അമൃത് ഭാരത് പദ്ധതിയിൽ തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേറ്റിനുകളിൽ വികസന പ്രവർത്തികൾ വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
തിരൂർ റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് /ഫൂട്ട് ഓവർ ബ്രിഡ്ജ് ജോലി ഉടൻ പൂർത്തിയാക്കും, സെക്കന്റ്‌ എൻട്രിയിൽ റെയിൽവേയുടെ സ്ഥലത്ത് റെയിൽവേക്ക്‌ വരുമാനം ലഭിക്കുന്ന രൂപത്തിൽ പദ്ധതികൾക്ക്‌ രൂപം നൽകുന്നുണ്ടെന്നും, പുതിയ എസ്‌കലേറ്റർ, സൗകര്യം ഈ മെയ് മാസത്തോടെ പൂർത്തിയാക്കുമെന്നും, പാർക്കിംഗ് ഏരിയ വികസനവും മറ്റു സ്റ്റേഷൻ നവീകരണ പ്രവർത്തികളും ഉടൻ തന്നെ പൂർത്തീകരിക്കുമെന്നും താനൂർ, പള്ളിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റിന്റെ വർക്ക്‌ പുരോഗമിക്കുന്നെണ്ടെന്നും, പരപ്പനങ്ങാടിയിൽ ലിഫ്റ്റിന്റെ വർക്ക്‌ ഉടൻ ആരംഭിക്കുമെന്നും യോഗത്തിൽ എംപിയെ അറിയിച്ചു.

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ വികസനം, സ്റ്റേഷൻ നവീകരണം, ലിഫ്റ്റ് വർക്ക്‌ തുടങ്ങിയ പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്. അമൃത് ഭാരത് ഫേസ് 2 വിൽ മൾട്ടി ലെവൽ പാർക്കിങ് സൗകര്യം ഒരുക്കും.

താനൂർ, തിരുനാവായ, കുറ്റിപ്പുറം, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോം ഷെൽട്ടറുകളുടെ വർക്ക്‌ പുരോഗമിക്കുന്നുണ്ട്. താനൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ പുരോഗമിക്കുന്നുണ്ട്.

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ ബസ്റ്റാന്റ് ഭാഗത്ത്‌ പാർക്കിംഗ് ഏരിയ വികസനം പുരോഗമിക്കുന്നുണ്ട്. അവിടെ ബുക്കിങ് ഓഫീസ് സൗകര്യം, വെയ്റ്റിംഗ് ഏരിയ എന്നിവ നിർമ്മിക്കും , യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കും.

തിരുനാവായ സ്റ്റേഷനിൽ പുതിയ മീഡിയം ലെവൽ ഷെൽട്ടറുകൾ അനുവദിച്ചിട്ടുണ്ട്, പ്ലാറ്റ് ഫോം ഉയർത്തുന്ന പണി പുരോഗമിക്കുന്നുണ്ട്.

തിരൂരിൽ ദീർഘ ദൂര ട്രെയിനുകൾക്കും, വന്ദേഭാരത് എക്സ്പ്രസ്സിനും, പരപ്പനങ്ങാടി, താനൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കുന്നതിനും റെയിൽവേ ബോർഡിലേക്ക് ശുപാർശ ചെയ്യണമെന്നും എംപി ജനറൽ മാനേജറോട് ആവശ്യപ്പെട്ടു.

പാസഞ്ചർ ട്രെയിനുകളുകടെ സമയമാറ്റവും, ക്യാൻസലെഷനും യാത്രക്കാർക്ക് ഉണ്ടാക്കിയിട്ടുള്ള ദുരിതങ്ങൾ എംപി യോഗത്തിൽ ചൂണ്ടിക്കാട്ടി.

റെയിൽവേ സുരക്ഷ ഭിത്തി നിർമാണം പല സ്ഥലങ്ങളിലും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല വഴികളും റെയിൽവേ കൊട്ടിയടക്കുകയാണ്, ഇത് ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി ചെയ്യുന്നതാണ് എന്നാണ് റെയിൽവേ പറയുന്നത്, എന്നാൽ ജനങ്ങൾക്ക് റെയിൽവേ ലൈൻ മുറിച്ചു കടക്കുന്നതിന് ആവശ്യമായ അണ്ടർപ്പാസ് / ഫൂട്ട് ഓവർ ബ്രിഡ്ജ് സൗകര്യം ഒരുക്കണമെന്നും എംപി യോഗത്തിൽ ആവശ്യം ഉന്നയിക്കുകയും ഇത് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുകയും ഉത്തരം സ്ഥലങ്ങൾ പരിശോധിക്കാമെന്ന് റെയിൽവേ ജനറൽ മാനേജർ എംപിക്ക്‌ മറുപടി നൽകി.

യോഗത്തിൽ ദക്ഷിണ മേഖല റെയിൽവേ മാനേജർ ആർ. എൻ. സിംഗ് അധ്യക്ഷനായി, എംപിമാരായ ഡോ.എം. പി അബ്ദുസ്സമദ് സമദാനി, കെ. മുരളീധരൻ, എം കെ രാഘവൻ, രമ്യ ഹാരിദാസ്, വി. കെ.ശ്രീകണ്ഠൻ, രാജ് മോഹൻ ഉണ്ണിത്താൻ, വി ശിവദാസൻ, അഡിഷണൽ ജനറൽ മാനേജർ കൗഷൽ കിഷോർ, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)