സക്കറിയക്ക് നീതി ഉറപ്പാക്കണം പി സുരേന്ദ്രൻ

ponnani channel
By -
0
സക്കറിയക്ക് നീതി ഉറപ്പാക്കണം പി സുരേന്ദ്രൻ
 തിരൂർ ഒന്നര പതിറ്റാണ്ട് കാലമായി ബാംഗ്ലൂരിൽ ജയിലിൽ കഴിയുന്ന സക്കറിയക്ക് നീതി ഉറപ്പാക്കാൻ പൊതുസമൂഹവും ഭരണകൂടവും രംഗത്തുവരണമെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ ആവശ്യപ്പെട്ടു. തിരൂർ ബസ്റ്റാൻഡിൽ പിഡിപി സംഘടിപ്പിച്ച സരിയ ഐക്യദാർഢ്യം സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'ബാബരി മസ്ജിദിന്റെ തകർച്ചയോടെ ഇന്ത്യയിൽ ഇനിയൊരു പള്ളിയും തകർക്കപ്പെടുകയില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് ഇപ്പോൾ ഗ്യാൻവാപി പള്ളി പ്രശ്നമായിരിക്കുന്നു. പുതിയ പുതിയ പള്ളികൾ തകർക്കപ്പെടുകയോ അവിടെ മറ്റു മതസ്ഥരുടെ ആരാധനാ നടത്തപ്പെടുകയോ ചെയ്യുന്ന ഗുരുതരമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്, രാജ്യത്ത് മതേതരത്വവും ജനാധിപത്യവും തകർക്കപ്പെടുമോ എന്ന ഭയം എല്ലാവർക്കും ഉണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
     സക്കരിയ പോലെ ഒരുപാട് ആളുകൾ നീതി നിഷേധിക്കപ്പെട്ട് ജയിലറകളിൽ കഴിയുകയാണ്. ഇവരുടെ മോചനത്തിനുവേണ്ടി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരുന്നില്ല എന്നത് ഖേദകരമാണ്. സക്കരിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിചാരണ നടത്തി ശിക്ഷിക്കുകയാണ് വേണ്ടത് അല്ലാതെ അകാരണമായി 15 വർഷത്തോളം വിചാരണ തടവുകാരനായി കഴിയേണ്ടി വരുന്നത് ക്രൂരതയാണ്.

വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ നീതിനിഷേധത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് അംഗീകരിക്കാനാകില്ല. ഭരണഘടനയും പോലീസും ഭരണകൂടവും ഒക്കെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള സംവിധാനങ്ങളാണ് അവ കാലത്തിനൊത്ത് ഉയർന്ന് ജനങ്ങളുടെ നീതി ഉറപ്പാക്കുമ്പോൾ മാത്രമേ നമ്മുടെ ജനാധിപത്യം സാർത്ഥകമാവുകയുള്ളൂ എന്നും സുരേന്ദ്രൻ പറഞ്ഞു. ഐക്യദാർഢ്യസമ്മേളനം പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു.

മുതിർന്ന മാധ്യമപ്രവർത്തകൻ കെ പി ഒ റഹ്മത്തുള്ള, ഫ്രീ സക്കരിയ ആക്ഷൻ ഫോറം ജോയിൻ കൺവീനർ മുഹമ്മദ് റബിയത്ത്, പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സക്കീർ പരപ്പനങ്ങാടി, സുലൈമാൻ ബീരാഞ്ചിറ, സെയ്താലിക്കുട്ടി ചമ്രവട്ടം, ഹുസൈൻ കാടാമ്പുഴ, ഹാരിസ് വാണിയന്നൂർ, എന്നിവർ സംസാരിച്ചു. വൈകുന്നേരം പൂങ്ങോട്ടുകുളത്തു നിന്നും ആരംഭിച്ച ഐക്യദാർഢ്യ റാലി ബസ്റ്റാൻഡിൽ സമാപിച്ചു.റാലിക്ക് ഷാജി എടക്കുളം, സലാം അതളൂർ, ഇസ്ഹാഖ് മുത്തൂർ, ബാബു നിറമരുതൂർ എന്നിവർ നേതൃത്വം നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)