പല്ലാറിൽ നിന്ന് മതസൗഹാർദ്ദത്തിന്റെ കരുതൽ

ponnani channel
By -
0
  വൈരംങ്കോട് വേല നടക്കുന്നതിന്നാൽ പല്ലാർ ഭാഗങ്ങളിൽ റെയിൽവേ നടത്തുന്ന മണ്ണ് മാന്തൽ പ്രവർത്തി താത്ക്കാലികമായി നിർത്തിവെക്കാൻ സൗത്ത് പല്ലാർ ചൂണ്ടിക്കൽ ശിഹാബ് തങ്ങൾ യൂത്ത് സെന്റർ ഭാരവാഹികൾ റെയിൽവേക്ക് കത്ത് നൽകി


 തിരുന്നാവായ : തിരുന്നാവായ റെയിൽവേ സ്റ്റേഷൻ പരിധിയിൽ പെടുന്ന തെക്കൻ കുറ്റൂർ ഗെയ്റ്റ് മുതൽ സൗത്ത് പല്ലാർ മേഖലയിൽ റെയിൽവേ പുതിയ പാത ഒരുക്കുന്ന ആവശ്യാർഥം മണ്ണ് മാന്തൽ പ്രവർത്തി വൈരംങ്കോട് വേല കഴിയുന്നത് വരെ തത്കാലികയി നിർത്തി വെക്കാൻ യൂത്ത് സെന്റർ ഭാരവാഹികൾ റെയിൽവേക്ക് കത്ത് നൽകി.
തിരൂർ റെയിൽവേ ഡെപ്യൂട്ടി മാനേജർക്കും തിരുന്നാവായ സ്റ്റേഷൻ മാസ്റ്റർക്കും കത്ത് നൽകി.
വൈരംങ്കോട് വേലക്ക് ഭക്തർക്ക് ഏറ്റവും എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന പ്രദേശമാണ് സൗത്ത് പല്ലാർ ചൂണ്ടിക്കൽ ഇടനാഴി.
ഇത് വഴി ആയിരത്തിൽ പരം ഭക്തരാണ് ഉത്സവം കാണാൻ പോകാറ്,
റെയിൽവേയുടെ ഭാഗത്ത് നിന്ന് ആനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് ഇസ്മായിൽ പരുത്തികലായി, സെക്രട്ടറി സകരിയ പല്ലാർ, മൻസൂർ വിപി, നിസാർ സി കെ എം എന്നിവർ സംബന്ധിച്ചു,


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)