മലയാളി യുവതിയെ ഡൽഹിയിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ തിരൂരിലെ കുപ്രസിദ്ധ റൗഡി പിടിയിൽ

ponnani channel
By -
1 minute read
0
മലയാളി യുവതിയെ ഡൽഹിയിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ തിരൂരിലെ കുപ്രസിദ്ധ റൗഡി പിടിയിൽ
ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ തിരൂർ പെരുന്തല്ലൂർ സ്വദേശിയും ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീൻ(34)നെ ഡൽഹി പോലീസ് തിരൂരിൽ വച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം ഒക്ടോബർ മാസത്തിലാണ് ഡൽഹിയിൽ വച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ ബർത്ത് ഡേ പാർട്ടിക്ക് സുഹൃത്ത് വഴി അടുപ്പത്തിലായ സിറാജുദ്ദീൻ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ ഇയാൾ തിരൂരിലെ അറിയപ്പെടുന്ന റൗഡിയാണ്. കഴിഞ്ഞദിവസം തിരൂരിൽ എത്തിയ ഡൽഹി പോലീസ് തിരൂർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞമാസം ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.. സിറാജുദ്ദീനെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)