കേരള നോളജ് ഇക്കോണമി മിഷൻ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല

ponnani channel
By -
0
കേരള നോളജ് ഇക്കോണമി മിഷൻ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന വിജ്ഞാനതൊഴിൽപദ്ധതി, വെട്ടം, മംഗലം, പുറത്തൂർ, നിറമരുതൂർ തീരദേശഗ്രാമപഞ്ചായത്തുകളിൽ നോളജ് ഇക്കോണമി മിഷൻ നടത്തുന്ന തൊഴിൽതീരം പദ്ധതി എന്നിവയുടെ ഉദ്ഘാടനം മലയാളസർവകലാശാലാ അക്ഷരം കാമ്പസ്സിൽ തിരൂർ എം.എൽ.എ. ശ്രീ. കുറുക്കോളി മൊയ്തീന്റെ അധ്യക്ഷതയിൽ ബഹു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സർവകലാശാലാ വൈസ്ചാൻസലർ ഡോ. എൽ. സുഷമ, രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ, ശ്രീമതി. അന്നാമിനി തുടങ്ങിയവർ സംസാരിച്ചു. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഒ. ശ്രീനിവാസൻ, മലയാളസർവകലാശാലാ വിദ്യാർത്ഥിയൂണിയൻ ചെയർപേഴ്സൺ ഒ. ശ്രീകാന്ത് തുടങ്ങിയവർ ചടങ്ങിൽ ആശംസകളറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)