വനം വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: എന്‍. എ. മുഹമ്മദ് കുട്ടി

ponnani channel
By -
0

 


മലപ്പുറം : വന്യജീവികളുടെ ആക്രമണത്തില്‍ നിരവധി മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വനം വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എന്‍.സി.പി. ആവശ്യപ്പെട്ടു.  നിലവിലെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. ഈ സാഹചര്യം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിക്ക് മാത്രമെ കഴിയൂ എന്ന് മലപ്പുറം ജില്ലാ എന്‍.സി.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡണ്ട് എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വിളയില്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.റോയ് വരിക്കാട്ട്, കെ.എ. ജബ്ബാര്‍ , കെ. റഹ്മത്തുള്ള, പാര്‍ത്ഥ സാരഥി, എം.ഷാജിര്‍, ഉണ്ണി ആമയൂര്‍, പി.ടി. പവിത്രന്‍ , പ്രസാദ് എടക്കര, നാദിര്‍ഷ കടായിക്കല്‍, നവാസ് പെരിന്തല്‍മണ്ണ, ബി.പി. സുബ്രമണ്യന്‍ നായര്‍, അഡ്വ. റൗഫ് വിളയില്‍, മധു കിഴക്കെ പുരക്കല്‍, സുരേഷ് കാവനൂര്‍, മെഹറലി വെട്ടം, സമീര്‍.പി.പി. എം.കെ.എം.കുട്ടി, കെ.ടി. മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)