കോട്ട്. എ. എം. യു.പി സ്കൂൾ 107)o വാർഷികാഘോഷം

ponnani channel
By -
0
കോട്ട്. എ. എം. യു.പി സ്കൂൾ 107)o വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. കോട്ട് ഇല്ലത്തപ്പാടം ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിരൂർ നഗരസഭാധ്യക്ഷ ശ്രീമതി. എ.പി . നസീമ ഉദ്ഘാടനം ചെയ്തു.


   കോട്ട് ദേശത്തെ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന കോട്ട്. എ.എം.യു.പി സ്കൂൾ നൂറ്റി ഏഴാം വാർഷികം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. നഗരസഭാധ്യക്ഷ ശ്രീമതി. എ.പി. നസീമ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അൻവർ പാറയിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഫാത്തിമത്ത് സജ്ന മുഖ്യാതിഥിയായി. എസ്.ആർ.ജി കൺവീനർ കെ.സി . സാബിറ റിപ്പോർട്ട് അവതരിപ്പിച്ചു. നഴ്സറി ക്ലാസ് മുതലുള്ള കുട്ടികളുടെ വൈവിധ്യമാർന്ന കലാവിരുന്നും പൂർവ്വ വിദ്യാർത്ഥികളുടെ ഗാനമേളയും അരങ്ങേറി. 

പ്രീ പ്രൈമി വിഭാഗം ടാലൻ്റ് പരീക്ഷയിൽ വിജയിച്ച കുട്ടികളെയും ഓരോ ക്ലാസിലും പഠന നിലവാരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. തിരൂർ മുനിസിപ്പൽതലം PTA ഫോറം സംഘടിപ്പിച്ച വർണ്ണോത്സവം പരിപാടിയിൽ മികവ് നേടിയ കുട്ടികളെ തയ്യാറാക്കിയ അധ്യാപകരെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ അനുമോദിച്ചു. 

പി.ടി.എ വൈസ് പ്രസിഡൻ്റ് അലി അക്ബർ,SSG ചെയർപേഴ്സൺ നാജിറ അഷ്റഫ്, കാർട്ടൂണിസ്റ്റും പൂർവ്വ വിദ്യാർത്ഥിയുമായ പാറയിൽ ഫസലു , MTA വൈസ് പ്രസിഡൻ്റ് റംല .കെ, SSG വൈസ് ചെയർമാൻ ഹമീദ് ഹാജി കൈനിക്കര, PTA അംഗം ഫിറോസ് ബാബു, സ്റ്റാഫ് പ്രതിനിധികളായ രമേശൻ.എ.ടി.കെ, സുരേന്ദ്രൻ .സി എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനധ്യാപിക സിന്ധു കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാത്തിമ.ടി.പി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)