ചെറിയമുണ്ടം നരിയറക്കുന്നിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച വയോജന ഹാപ്പിനസ് പാർക്കും ഓപ്പൺ ജിംനേഷ്യവും ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്യുന്നു.

ponnani channel
By -
0


മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതി
*നരിയറക്കുന്നിൽ ഹാപ്പിനസ് പാർക്കും ഓപ്പൺ ജിംനേഷ്യവും നാടിന് സമർപ്പിച്ചു.*
: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ നരിയറക്കുന്നിൽ വയോജനങ്ങൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് നിർമിച്ച ഹാപ്പിനസ് പാർക്കും ഓപ്പൺ ജിംനേഷ്യവും ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നാടിന് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പൊതുപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി നടപ്പാതയും നടപ്പാതയുടെ ചുറ്റും വാക്കിംഗ് ഗ്രിൽസും, വ്യായാമം ചെയ്യുന്നതിനായി എട്ട് ഇനം വർക്കൗട്ട് എക്യുപ്മെൻറ്റ്സുകളും സ്ഥാപിച്ചിട്ടുണ്ട്. ഷോൾഡർ വീൽ, ലെഗ്പ്രസ്സ്, ഹാൻഡ് റോവർ, പുഷ്അപ്പ് ബാർ, എയർ വാക്കർ, ഹോറിസോണ്ടൽ ബാർ, ഡബിൾ ബാർ, ഡബിൾ സ്റ്റാന്റ്റിങ് ട്വിസ്റ്റർ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഓപ്പൺ സ്റ്റേജും പാർക്കിൽ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ശുചിമുറികളും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. 20ലക്ഷം വകയിരുത്തി ജില്ലാ പഞ്ചായത്ത് നേരത്തെ 5മീറ്റർ വീതിയിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡും അനുബന്ധമായുള്ളതിനാൽ പ്രഭാത സവാരിക്കാർക്കും പുതിയൊരു കേന്ദ്രമായി നരിയറക്കുന്ന് മാറുകയാണ്. നരിയറക്കുന്നിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മിനിമാസ്റ്റ് ലൈറ്റും സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി അറിയിച്ചു. നയന മനോഹരമായ നരിയറകുന്നിൽ ഹാപ്പിനസ് പാർക്ക് കൂടി യാഥാർത്ഥ്യമായതോടെ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇനി ചെറിയമുണ്ടം ഗ്രാമപഞ്ചായത്തും ഉൾപ്പെടും. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസിയ സുബൈർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്ത് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. നാസർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ഐ.വി. അബ്ദുൽ സമദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ മൈമൂന കല്ലേരി, റജീന ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സൈനബ ചേനാത്ത്, എൻ.വി. നിഥിൻദാസ്, പി.എച്ച്. കുഞ്ഞായിഷക്കുട്ടി, വാർഡ്‌ മെമ്പർ സി.ടി. നസീമ റഷീദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.എ. നസീർ, ടി.എ. റഹീം മാസ്റ്റർ, തമ്മത്ത് ഇബ്‌റാഹിം കുട്ടി, രാജേഷ് കാക്കാട്ടേരി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. എ. റഫീഖ്, സി.കെ. അബ്ദു, ചന്ദ്രൻ കുടുക്കിൽ, യൂസഫ് കല്ലേരി, സി.ടി. റഷീദ്, സുകുമാരൻ കോടിയേരി, സി. നൗഷാദ്, വൈ. സൽമാൻ, ഇർഷാദ് വലിയകത്ത്, അയ്യൂബ് ചോലയിൽ, പി. മുഹമ്മദ്‌, ഇർഷാദ് കുറുക്കോൾ, അംഗനവാടി ടീച്ചർമാർ, വായോജനക്ലബ്ബ് അംഗങ്ങൾ തുടങ്ങിയ വിവിധ രാഷ്ട്രീയ, സാമൂഹ്യ, യുവജന ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)