ശിൽപശാല സംഘടിപ്പിച്ചു

ponnani channel
By -
0 minute read
0

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ആരോഗ്യ സുരക്ഷിതത്വ ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭാ ബസ്‌സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോഴിക്കോട് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ്-2 ഇൻസ്പെക്ടർ സജു മാത്യു അധ്യക്ഷത വഹിച്ചു. അഡീഷണൽ ഇൻസ്പെക്ടർ ടി. രമേഷ് സ്വാഗതവും സീനിയർ ക്ലാർക്ക് ഡാരി കെ. ജോൺ നന്ദിയും പറഞ്ഞു. ക്ലാർക്ക് ടി.ടി രമ്യ സംസാരിച്ചു. സജു മാത്യു, കോഴിക്കോട് മിംസിലെ നഴ്സ് മുനീർ, കോഴിക്കോട് ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ വിവേക് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ ഫാക്ടറിൽനിന്നായി 51 തൊഴിലാളികൾ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)