CAA വിഭജന നിയമം അംഗീകരിക്കില്ല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ponnani channel
By -
0

 പൊന്നാനി:- കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന CAA നിയമത്തിനെതിരായി "CAA വിഭജന നിയമം അംഗീകരിക്കില്ല" എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനിയും, വെൽഫെയർ പാർട്ടി പൊന്നാനിയും സംയുകതമായി പ്രതിഷേധ സംഗമം നടത്തി. പൊന്നാനി ബസ്റ്റാന്റ് പരിസരത്ത് വച്ചു നടന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം സെക്രട്ടറി ഖലീൽ റഹ്മാൻ സി വി സംസാരിച്ചു. കേന്ദ്രസർക്കാർ പുറത്തിറക്കിയ CAA ബിൽ ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം പ്രസിഡണ്ട് സിയാദ്, സെക്രട്ടറി ജാബിർ, വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി എന്നിവർ ചേർന്ന് കത്തിച്ചു.
 മണ്ഡലം സെക്രട്ടറി ജാബിർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)