കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കട വരാന്തയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു.എഡബ്ല്യുഎച്ച് എന്‍ജിനിയറിങ് കോളജ് ജംക്ഷനില്‍ ഉള്ള സ്വകാര്യ വ്യക്തിയുടെ ഷെഡില്‍ നിന്ന് ഷോക്കേറ്റാണ് പുതിയോട്ടില്‍ ആലി മുസ് ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് ആണ് മരിച്ചത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. റിജാസ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ സ്‌കൂട്ടര്‍ കേടായതിനെതുടര്‍ന്ന് വാഹനം കട വരാന്തയിലേക്ക് കയറ്റിവെച്ച് സഹോദരനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റത്. സ്ഥലത്തെത്തിയ സഹോദരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മഴ പെയ്തപ്പോള്‍ ഉണ്ടായ പ്രശ്‌നമാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് നിഗമനം.
തൂണില്‍ നേരത്തെ വൈദ്യുതി പ്രവാഹം ഉണ്ടെന്നും കെഎസ്ഇബിയില്‍ പറഞ്ഞിട്ടും നടപടി എടുത്തില്ല എന്നുമാണ് കട ഉടമയുടെ ആരോപണം. മരണത്തിന് ഉത്തരവാദി കെഎസ്ഇബി ഉദ്യോഗസ്ഥരാണ് എന്ന് റിജാസിന്റെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ കടയുടെ വൈദുതി ബന്ധം വിച്ഛേദിച്ചതല്ലാതെ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
➖➖➖➖➖➖➖➖➖➖