50 ശതമാനം സാമ്പത്തിക സഹായത്തോടെ വനിതകൾക്ക് ആൽ ഫൗണ്ടേഷൻ ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു.*

ponnani channel
By -
0
നാഷണൽ എൻജിഒ കോൺഫെഡറേഷൻ 50% സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിവരുന്ന കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഇനിഷ്യേറ്റീവ് പദ്ധതിയിലൂടെ പ്രൊജക്റ്റ് ഇംപ്ലിമെൻ്റിംഗ് ഏജൻസിയായ ആൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ 38 വനിതകൾക്ക് ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്തു.

2024 മെയ് 8 ബുധനാഴ്ച വൈകിട്ട് 3.30ന് തിരൂർ മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന ഗുണഭോക്തൃ സംഗമത്തിൽ തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി എ.പി. നസീമ, ഇരുചക്ര വാഹന വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. 

കേരളത്തിലെ 44 പുഴയൊഴുകും വഴിയിലൂടെ ആഗസ്റ്റ് മാസത്തിൽ 21 ദിവസങ്ങളിലായി 1700 കിലോമീറ്റർ താണ്ടി നാഷണൽ എംജിഒ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ കെ.എൻ ആനന്ദകുമാർ നേതൃത്വത്തിൽ മുൻ ജലവിഭവ ഡയറക്ടർ ഡോ: സുഭാഷ് ചന്ദ്ര ബോസ്, ദേശീയ കോഡിനേറ്റർ അനന്തു കൃഷ്ണൻ എന്നിവർ നയിക്കുന്ന നദി യാത്രയുടെ പ്രചരണാർത്ഥം ആൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ച്' നദിയെ അറിയുക ' എന്ന പരിപാടി തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു. സൈനുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾ വരച്ച ജലച്ചായ ചിത്രപ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. തിരൂരിലെ കലാകാരന്മാരുടെ അനുബന്ധ ചിത്രരചന, ഐക്യദാർഢ്യ ഒപ്പു ശേഖരണം, പുഴ സംരക്ഷണ പ്രതിജ്ഞ, ലൈവ് കാരിക്കേച്ചർ എന്നിങ്ങനെ വിവിധ സന്ദേശ പരിപാടികളും സംഘടിപ്പിച്ചു.

ആൽ ഫൗണ്ടേഷൻ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.സി. റിയാസ് അദ്ധ്വക്ഷത വഹിച്ചു. ആൽ ഫൗണ്ടേഷൻ അഡ്വൈസറി ചെയർമാൻ ഡോ: ജബ്ബാർ അഹമ്മദ്, 'നാഷണൽ എൻജിഒ കോൺഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ഉമ്മർ ചിറക്കൽ, പി.പി അബ്ദുറഹ്മാൻ, കെ കെ അബ്ദുറസാഖ് ഹാജി, ദിലീപ് അമ്പായത്തിൽ ,മുഹമ്മദ് റാഫി, ശ്രീ രഞ്ജിനി എന്നിവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)