വെള്ളിയാംകല്ല് റെഗുലേറ്റർ ഇന്നോ നാളെയോ തുറക്കും

ponnani channel
By -
0 minute read
0
ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത

മഴ ശക്തമായതിനെ തുടർന്ന് പാലക്കാട്- ചെങ്ങണാംകുന്ന് റെഗുലേറ്ററിലെ ജലനിരപ്പ്‌ ഉയർന്നതിനാൽ ഈ റെഗുലേറ്ററിനു താഴെ സ്ഥിതിചെയ്യുന്ന വെള്ളിയാംകല്ല് റെഗുലേറ്ററിലും ജലനിരപ്പ്‌ ഉയരുമെന്നും ഇന്ന്‌ (ഞായർ) വൈകുന്നേരമോ നാളെ (തിങ്കൾ) രാവിലെയോ വെള്ളിയാംകല്ല് റെഗുലേറ്റർ തുറക്കേണ്ടി വരുമെന്നും ചമ്രവട്ടം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ആയതിനാൽ ഭാരതപുഴയിൽ വെള്ളിയാംകല്ല് റെഗുലേറ്ററിന് താഴെ വരുന്ന ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നയിപ്പ് നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)