സിനിമാ സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചുതമിഴിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ponnani channel
By -
0 minute read
0

കൊച്ചി: സിനിമാ സംവിധായകനും നിരവധി സീരിയലുകളുടെയും ഡോക്യുമെൻററികളുടെയും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു. ഒക്കൽ സ്വദേശിയായ ബിജു വട്ടപ്പാറ മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. സുരേഷ് ഗോപി നായകനായ രാമരാവണൻ , സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ മണി നായകനായ ലോകനാഥ് ഐഎഎസ് എന്ന സിനിമയുടെയും മറ്റ് നിരവധി സിനിമകളുടെയും തിരക്കഥ രചിച്ചിട്ടുണ്ട്. തമിഴിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)