ഉണ്യാലിൽ നിന്ന് ഓട്ടോയിൽ കയറിയ നാല് പേർ യുവാവിനെ ആക്രമിച്ച് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഓട്ടോയിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ സീറ്റിന് പിന്നിൽ സൂക്ഷിച്ചിരുന്ന പണം കവർന്നുവെന്നാണ് യുവാവിന്റെ മൊഴി._
ചമ്രവട്ടം നരിപ്പറമ്പിൽ നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. തുടർന്ന് യുവാവ് താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കുഴൽപ്പണമാണ് കവർന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കുഴൽപ്പണം തട്ടിയെടുക്കുന്ന സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു.
പണവുമായി യുവാവ് എത്തുന്ന വിവരം മുൻകൂട്ടി മനസിലാക്കി കവർച്ച ആസൂത്രണം ചെയ്‌തതായാണ് സംശയം. പരാതിക്കാരനായ യുവാവിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.