ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ഓമച്ചപ്പുഴ സ്വദേശി കാവുംപുറത്ത് സൈനുൽ ആബിദിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ന്റെ ഭാഗമാണ് തകർന്ന് വീണത്.
നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത് . അപകടത്തിൽപ്പെട്ട കൽക്കത്ത സ്വദേശി ജാമിലൂൻ
അകബറലി, സിറോബലി എന്നീ തൊഴിലാളികളെ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുക്കുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ ജാമിലൂനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ടു തൊഴിലാളികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.