രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി മാരകരാസ ലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ponnani channel
By -
0



തിരൂർ : യുവാക്കൾക്കിടയിലുള്ള മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുവാനുള്ള മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നിർദ്ദേശാനുസരണം തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെ മേൽനോട്ടത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനകളിൽ ആണ് ശ്രീജിത്ത് 20 വയസ്സ്, S/O സുജിത് കുമാർ, കൂലിപ്പറമ്പിൽ ഹൗസ്,വെട്ടം പച്ചാട്ടിരി എന്ന യുവാവിനെ തിരൂർ പൊറ്റത്തെപ്പടിയിൽ വച്ച് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ 12 ഗ്രാം എംഡി എം എയുമായി തിരൂർ പോലീസ് പിടികൂടിയത്. പിന്നീട് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് മാങ്ങാട്ടിരി തെക്കുമുറി സ്വദേശിയായ പുതിയത്ത് വീട്ടിൽ മുഹമ്മദ് റാഫി മകൻ 22 വയസ്സുള്ള മുഹമ്മദ് സാദിഖ് എന്നയാളെയും . 8 ഗ്രാം രാസ ലഹരിയുമായി തിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ സുജിത്ത് ആർ പി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്.തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാങ്ങാട്ടിരി,പച്ചാട്ടിരി പ്രദേശങ്ങളിലുള്ള കുറച്ചു യുവാക്കൾ മാരകമായ രാസ ലഹരിയുടെ വിപണനം ഉണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശങ്ങളിൽ വാഹന പരിശോധനയും മറ്റും കൂട്ടുകയും കർശനമായി ഇത്തരക്കാരെ നിരീക്ഷിക്കുന്നതിനും തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിനെ നിയോഗിച്ചിരുന്നു. സ്റ്റേഷൻ പരിധികളിലെ മറ്റ് സ്ഥലങ്ങളിലും തുടർ പരിശോധനകൾ നടത്തുമെന്നും മയക്കുമരുന്ന് സംഘങ്ങളെപ്പറ്റി പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളടക്കം ശേഖരിച്ച് അവരെ നിയന്ത്രിക്കുവാനുള്ള നടപടികളും പോലീസ് സ്വീകരിച്ചു കഴിഞ്ഞു എന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ തിരൂർ ഡാൻസാഫ് ടീമിനെ കൂടാതെ സബ് ഇൻസ്പെക്ടർ പ്രതീഷ്കുമാർ. K, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ രാജേഷ്. കെ ആർ,ജിനേഷ്. കെ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ. സി, ധനേഷ് കുമാർ ഡി എന്നിവരും ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)