ഖാദിമുൽ ഹുജ്ജാജുമാരുടെ സേവനം ശ്ലാഘനീയം.

ponnani channel
By -
0
കരിപ്പൂർ : ഈ വർഷത്തെ ഹജ്ജ് വേളയിൽ ഹാജിമാരെ അനുഗമിച്ച സർക്കാർ ഉദ്യോഗസ്ഥരായ ഖാദിമുൽ ഹുജ്ജാജുമാരുടെ സേവനം വിലയിരുത്തുകയും അനുമോദനങ്ങൾ നേരുകയും ചെയ്തു. കരിപ്പൂരിൽ ഇന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ അഡ്വ. കെ മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ്‌ ഖാസിം കോയ ഉസ്താദ് പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി പി മുഹമ്മദ്‌ റാഫി, ഡോക്ടർ ഐ പി അബ്ദുസ്സലാം, അസിസ്റ്റന്റ് സെക്രട്ടറി എൻ മുഹമ്മദലി ട്രൈനർമാരായ ഷാജഹാൻ, അബ്ദു റൗഫ്, വോളന്റീയർ ലീഡർ അബ്ദുസ്സലീം, ജസീം, പി കെ അസ്സൈൻ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)