രാസലഹരിയുമായി രണ്ടു പേർ അറസ്റ്റിൽ

ponnani channel
By -
1 minute read
0

തിരൂർ: മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാറിലെ വിവിധ ജില്ലകളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂർ സ്വദേശി പൂക്കാട്ട് വീട്ടിൽ നവനീത്(25) കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടിൽ അക്ഷയ്(29) എന്നിവരെയാണ് വാക്കാട് വെച്ച് 12.64 gram MDMAയുമായി പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും തിരൂർ പോലീസും ശനിയാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പ്രതികൾ മയക്കുമരുന്നുമായി വാക്കാട് ഭാഗത്ത് വെച്ച് മോട്ടോർസൈക്കിളിൽ പിടിയിലായത് . തിരൂർ -താനൂർ ഭാഗങ്ങളിൽ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളിൽ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളിൽ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു. തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു ഇൻസ്പെക്ടർ കെ.ജെ ജിനേഷ് എസ്.ഐ സുജിത്ത് ആർ.പി എ.എസ്.ഐ ദിനേശൻ സി.പി.ഓ മാരായ വിവേക്, അരുൺ, ധനീഷ് കുമാർ, നിതീഷ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)