പൊന്നാനി : സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.

ponnani channel
By -
0
 സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടതിപ്പടിയിൽ നിന്നാരംഭിച്ച മൗനജാഥ പൊന്നാനി ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു തുടർന്ന് നടന്ന അനുശോചന യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ പി രാജൻ, കെ പി അബ്ദുൽ ജബ്ബാർ, 
കുഞ്ഞിമുഹമ്മദ് കടവനാട്
ചക്കൂത്ത് രവീന്ദ്രൻ, ഒ ഒ ശംസു, 
നാരായണൻ, ജിസൻ പി ജോസ്, 
സി സുരേഷ് ബാബു, അബ്ദുൽ ഖയ്യൂo, എന്നിവർ സംസാരിച്ചു. എം എ ഹമീദ് സ്വാഗതവും പി കെ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.


മാറഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി സെൻ്ററിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മൗന ജാഥ മുക്കാലയിൽ നിന്നാരംഭിച്ചു. ലോക്കൽ സെക്രട്ടറി എ പി വാസു അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ സിന്ധു, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ അഷറഫ് തരകത്ത്, നൂറുദ്ധീൻ, റഫീഖ്, ഇ അബ്ദുൽനാസർ, കെ പി മാധവൻ എന്നിവർ സംസാരിച്ചു, ഇ ബാലകൃഷ്ണൻ സ്വാഗതവും കെ പി രാജൻ നന്ദിയും പറഞ്ഞു.  

 
എരമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലം സെൻ്ററിൽ നടന്ന അനുശോചന യോഗത്തിൽ സുനിൽ കരാട്ടേൽ അധ്യക്ഷനായി.
സുരേഷ് കാക്കനാത്ത്, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ, ഷാജി കാളിയത്തേൽ, ഫസലുറഹ്മാൻ, ഭുവനേഷ് കുമാർ, പി അജയൻ, ടി ഗിരിവാസൻ എന്നിവർ സംസാരിച്ചു. 

പെരുമ്പടപ്പ്
ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറ സെൻ്ററിൽ നടന്ന അനുശോചന യോഗത്തിൽ എം സുനിൽ അധ്യക്ഷനായി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം കെ സക്കീർ, വി കെ അനസ് മാസ്റ്റർ, അബൂബക്കർ, എ കെ നവാസ്, മുഹമ്മദാലി അയിരൂർ, ഷാഫി
എന്നിവർ സംസാരിച്ചു. 


കാഞ്ഞിരമുക്ക്
ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കല്ലത്താണി സെൻ്ററിൽ നടന്ന അനുശോചന യോഗത്തിൽ വി വി സുരേഷ് അധ്യക്ഷനായി. മുഹമ്മദ് സലീം, ഹിളർകാഞ്ഞിരമുക്ക്, വി വി മുരുകൻ, അഡ്വ. ബക്കർ, സിനീഷ് കണ്ണത്ത് എന്നിവർ സംസാരിച്ചു വാസുദേവൻ നമ്പൂതിരി സ്വാഗതവും പി ബീന നന്ദിയും പറഞ്ഞു.

വെളിയങ്കോട്
ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ പി എം ആറ്റുണ്ണിതങ്ങൾ അധ്യക്ഷനായി. എൻ കെ ഹുസൈൻ, കെ കെ ബീരാൻ കുട്ടി, യൂസഫ് ഷാജി, പി വേണുഗോപാൽ, പി ശശി എന്നിവർ സംസാരിച്ചു. 

പാലപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലപ്പെട്ടി ആശുപത്രി സെൻ്ററിൽ നടന്ന അനുശോചന യോഗത്തിൽ വി ബി നൂറുദ്ധീൻ അധ്യക്ഷനായി. ഇ ജി നരേന്ദ്രൻ, സിദ്ധീഖ്, അഡ്വ. അഷറഫ്, മൊയ്തീൻഷാ, റാഫി എന്നിവർ സംസാരിച്ചു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)