ബിയ്യം പതിനാറാം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും, ആരോഗ്യ പ്രവർത്തകർക്കും, അങ്കണവാടി ജീവനക്കാർക്കും, ഹരിത കർമ്മ സേനാംഗങ്ങൾക്കും വാർഡ് കൗൺസിലറും പൊന്നാനി നഗരസഭാ പ്രതിപക്ഷ നേതാവുമായ ഫർഹാൻ ബിയ്യത്തിന്റെ നേതൃത്വത്തിൽ ഓണപ്പുടവകൾ വിതരണം ചെയ്തു.
പരിപാടി മുൻ രാജ്യസഭാ അംഗം സി ഹരിദാസ് ഉദ്‌ഘാടനം ചെയ്തു. ഒരുമിച്ചു നിൽക്കാലിന്റെ പ്രാധാന്യത്തെ പറ്റിയും മാനവിക സ്നേഹത്തെകുറിച്ചും ഉദ്ഘാടന ഭക്ഷണത്തിൽ അദ്ദേഹം സൂചിച്ചു.
ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു. എം പി യൂസഫ് അമീർ, ഷബീർ ബിയ്യം, എം പി സുരേഷ്, എ വി കെ ഗഫൂർ, എം പി കബീർ,കെ പി അബൂബക്കർ, സിദ്ധാർത്ഥൻ, കെ കബീർ, എന്നിവർ പ്രസംഗിച്ചു. കെ സഫീർ, സി പി ജാബിർ, സി പി യൂസഫ്, എം പി മുക്താർ, പി റഷീദ്, ഷണ്മുഖൻ, കെ സലീക്ക്, എം പി ഹസീം, കെ വി നബീൽ എന്നിവർ നേതൃത്വം നൽകി.