പൊന്നാനി തുറമുഖം യാഥാർത്ഥ്യമാകുന്നു

ponnani channel
By -
0
പൊന്നാനി പോർട്ട് നിർമാണം പി.പി.പി (പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പ്)
മോഡൽ അംഗീകരിക്കുന്നതിന് വേണ്ടി
സർക്കാറിലേക്ക് വിടാൻ ബഹു: തുറമുഖ
വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു . അതിപുരാതനമായ തുറമുഖങ്ങളിൽ ഒന്നായ പൊന്നാനി തുറമുഖത്തിന്റെ സമഗ്രമായ വികസനം സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന യോഗത്തിൽ സർക്കാറിന്റെ അംഗീകാരം എത്രയും വേഗത്തിൽ നേടിയെടുക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി ശ്രീ. പി. നന്ദകുമാർ എം.എൽ.എയ്ക്ക് ഉറപ്പു നൽകി . യോഗത്തിൽ ബഹു. തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ,
ശ്രീ. പി.നന്ദകുമാർ എം.എൽ.എ,
ശ്രീ. കെ.വി. സുമേഷ് എം.എൽ.എ,
മാരിടൈം ബോർഡ് ചെയർമാൻ
എൻ.എസ്. പിള്ള, മാരിടൈം ബോർഡ് സി.ഇ.ഒ ഷൈൻ. എസ്. ഹഖ് 
 തുടങ്ങിയവർ പങ്കെടുത്തു .

#PonnaniPort

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)