അനുരാഗത്തിൽ അലിഞ്ഞ് മലികുൽ മുളഫർ നഗരി

ponnani channel
By -
0
പൊന്നാനി | പ്രവാചക പ്രകീർത്തനങ്ങളിൽ അലിഞ്ഞുചേർന്ന് കടലോരത്തെ മലിക്കുൽ മുളഫർ നഗരി. പൊന്നാനി അസ്സുഫ ദർസ് വാർഷക പ്രകീർത്തന സദസ്സിന്റെ പ്രധാന മൂന്ന് ദിവസങ്ങളുടെ പരിപാടികളിലേക്ക് നാടിന്റെ നാനാദിക്കുകളിൽ നിന്ന് നൂറുകണക്കിന് പ്രവാചക സ്നേഹികളാണ് എത്തിച്ചേരുന്നത്.

 കടൽതീരത്തെ പുലിമുട്ടിൽ നിന്ന് വിവിധ അതിഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ അണിനിരന്ന ബഹുജനപ്രകീർത്തന റാലി നഗരിയിലെത്തി പതാക ഉയർത്തിയതോടെ മുഴുസമയ പ്രകീർത്തന വേദികളാൽ വ്യത്യസ്തമാകുന്ന മൂന്നു ദിവസത്തെ പരിപാടികൾക്ക് തുടക്കമായി.
അസ്സുഫ സാരഥി ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ്‌ ഖസിം കോയ പതാക ഉയർത്തി. വൈകിട്ട് ഏഴിന് നടന്ന ആദർശ മുഖാമുഖത്തിൽ നബിദിനാഘോഷത്തിന്റെ പ്രാമാണികത എന്ന വിഷയത്തിൽ സന്ദേശപ്രഭാഷണവും സംശയനിവാരണവും നടന്നു. സമസ്ത കേന്ദ്രം മുശാവറ അംഗം അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ജഅഫർ അസ്ഹരി കൈപ്പമംഗലം നേതൃത്വം നൽകി. പ്രഭാത മൗലിദത്തോടെ ഇന്നത്തെ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് വൈകുന്നേരം വരെ വിവിധ സെഷനുകളിൽ കേരളത്തിലെ പ്രമുഖ മാദിഹീങ്ങളും ഗായകനും പ്രകീർത്തനം ആലപിക്കും.
 വൈകിട്ട് 7ന് നടക്കുന്ന വാർഷികം മദ്ഹുറസൂൽ സമ്മേളനത്തിൽ മാദിഹുറസൂൽ പകര മുഹമ്മദ് അഹ്സനി മുഖ്യപ്രഭാഷണം നടത്തും.

വിദേശികളടക്കം പ്രമുഖർ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)