പൊന്നാനി | പൗരാണിക സാംസ്കാരിക പൈതൃക മുദ്രകൾ കൈമോശം വരാതെ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യാൻ ആവശ്യമായ സംരക്ഷണ മാർഗ്ഗങ്ങൾ അനിവാര്യമാണെന്ന് പൊന്നാനി മലിക്കുൽ മുളഫർ മജ് ലിസ് സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.
പ്രവാചക പ്രകീർത്തന പ്രചരണ രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി വിപുലവും ജനകീയവുമായ സംഭാവനകൾ അർപ്പിച്ച പൊന്നാനി അസ്സുഫ്ഫ ദർസ് സംഘടിപ്പിക്കുന്ന പഞ്ചദിന വാർഷിക സദസ്സിന്റെ സുപ്രധാന സെഷനായ സാംസ്കാരിക സമ്മേളനം ഉസ്താദ് ജഅ്ഫർ അസ്ഹരി കൈപ്പമംഗലത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ ഹാജി ഉദ്ഘാടനം ചെയ്തു.
അഡ്വ :പി കെ ഖലീമുദ്ധീൻ
അഡ്വ :പി ടി അജയ്മോഹൻ
സി പി മുഹമ്മദ് കുഞ്ഞി
അഡ്വ :ഇ പി രാജീവ്
ഫർഹാൻ ബിയ്യം
അഡ്വ :എ എം രോഹിത്ത്
ആറ്റുണ്ണി തങ്ങൾ, ശിഹാബ് പിടി സംസാരിച്ചു.
മൂന്നാം ദിവസമായ ഇന്ന് രാവിലെ 6 30ന് പ്രഭാത മൗലിദും വൈകിട്ട് 4 മണിക്ക് വിദ്യാർത്ഥികളുടെ പ്രകീർത്തന സദസും ഏഴുമണിക്ക് ആദർശ മുഖാമുഖവും നടക്കും.
സമസ്ത കേന്ദ്രം മുശാവറ അംഗം
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഉസ്താദ് ജഅഫർ അസ്ഹരി കൈപ്പമംഗലം നേതൃത്വം നൽകും.