ഇയാ.. ഹുവാ... ഐ.എസ്.എസ്...

ponnani channel
By -
1 minute read
0

പൊന്നാനി: ഒക്ടോബർ 8,9 തിയ്യതികളിലായി മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പൊന്നാനി ഉപജില്ല ശാസ്ത്രമേളയിൽ 705 പോയിന്റ് നേടി തുടർച്ചയായ മൂന്നാം തവണയും ഓവറോൾ കിരീടം ചൂടി സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായും പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ...

ഹൈസ്കൂൾ & ഹയർ സെക്കണ്ടറി വിഭാഗം തത്സമയ പ്രവൃത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും യു.പി & എൽ.പി വിഭാഗം തത്സമയ പ്രവൃത്തിപരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കൊണ്ട് സബ്ജില്ലയിലെ പ്രവൃത്തി പരിചയമേളയിൽ ഏറ്റവും മികച്ച ഒന്നാമത്തെ സ്കൂളായി മാറുകയും ചെയ്തു... കഴിഞ്ഞ പത്തിലധികം വർഷത്തോളം സബ്ജില്ലയിലെ ഏറ്റവും മികച്ച തത്സമയ പരിചയമേള സ്കൂൾ പൊന്നാനി ഐ.എസ്.എസ്സാണ്.

കൂടാതെ യു.പി വിഭാഗം ഐ. ടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം, എൽ.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം, ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കികൊണ്ടാണ് ഈ ജൈത്ര യാത്ര തുടർന്നത്...

31 വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും
18 വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും
19 വിദ്യാർത്ഥികൾ മൂന്നാം സ്ഥാനവും
81 വിദ്യാർത്ഥികൾ എ ഗ്രേഡും
20 വിദ്യാർത്ഥികൾ ബി ഗ്രേഡും
25 വിദ്യാർത്ഥികൾ സി ഗ്രേഡും നേടികൊണ്ടാണ് 705 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായത്...


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)