ഷാർജ ബുക്ഫെയറിൽ എഴുത്തോല അതിഥിയായി റഫീഖ് പുതുപൊന്നാനി

ponnani channel
By -
1 minute read
0
യു എ ഇയിലെ ഷാർജയിൽ അടുത്ത മാസം ആദ്യവാരം ആരംഭിക്കുന്ന ഷാർജ ഇൻ്റർ നാഷണൽ ബുക്ഫെയറിൽ 'എഴുത്തോല' വായനാ അതിഥിയായി പത്ര പ്രവർത്തകനും അധ്യാപകനുമായ റഫീഖ് പുതുപൊന്നാനി പങ്കെടുക്കും.

 ആയിരത്തോളം എഴുത്തോല അംഗങ്ങൾക്കിടയിൽ നിന്നും മികച്ച വായനയുടെ അടിസ്ഥാനത്തിലാണ് റഫീഖ് പുതുപൊന്നാനി തിരഞ്ഞെ ടുക്കപ്പെട്ടത്. വായനാ തൽപരരായ ആയിരത്തോളം പേരടങ്ങുന്ന ഓൺലൈൻ രംഗത്തെ സജീവ കൂട്ടായ്മയാണ് എഴുത്തോല. 

വായന ചർച്ചകൾ, വായന ചലഞ്ച് തുടങ്ങിയ വ്യത്യസ്തമായ പരിപാടികളിലൂടെ ശ്രദ്ധേയമായിരുന്നു.

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ അധ്യാപകനായ റഫീഖ് മാസ്റ്റർ രണ്ടു പതിറ്റാണ്ടായി മാധ്യമ പ്രവർത്തകന രംഗത്തുമുണ്ട്. എഴുത്ത് മേഖലയിലും സജീവമാണ്. വിവിധ രചന മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

 ബുക് ഫെയർ അതിഥി പ്രഖ്യാപനവും ഓൺലൈൻ സംഗമവും എഴുത്തുകാരി സബീന എം സാലി ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി രാമനുണ്ണി പ്രഖ്യാപനം നടത്തി. 

റിഹാൻ റാഷിദ്, എം ലുഖ്മാൻ കരുവാരക്കുണ്ട്,സാലിഹ് മാളിയേക്കൽ, മുബീൻ ആനപ്പാറ, ഹനീഫ ചെറുമുക്ക്, നജ്ല പുളിക്കൽ, റഫീഖ് പുതുപൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)