ഐ.എസ്.എസ് : നമ്പർ വൺ ഇൻ കേരള

ponnani channel
By -
0


കണ്ണൂരിൽ നടന്ന അറുപത്തിയാറാമത് സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ & ജൂനിയർ വിഭാഗം തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ 34 പോയിന്റ് നേടി കേരളത്തിലെ ഏറ്റവും മികച്ച ഒന്നാമത്തെ തൈഖോണ്ടോ സ്കൂളായി മാറി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ...

ഒക്ടോബർ 8,9 തിയ്യതികളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 6 സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടികൊണ്ടാണ് തുടർച്ചയായ രണ്ടാം തവണയും ഐ.എസ്.എസ് ഈ ചരിത്ര നേട്ടം കുറിച്ചത്...

ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ സനൂൻ, ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി സിനാസ് എ.വി, ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി സുനീറ ബഷീർ, പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ മർവ.സി.എൻ, മുഹമ്മദ്‌ ഷിഫിൻ, മുഹമ്മദ്‌ അംറാസ് എന്നിവരാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്... കൂടാതെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി റെബിൻ മുഹമ്മദ്‌ വെള്ളി മെഡലും ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ശിബിൽ വി.വി വെങ്കല മെഡലും കരസ്ഥമാക്കി...

സിനാസ് എ.വി കഴിഞ്ഞ അധ്യയന വർഷത്തിലെ സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു... കൂടാതെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ സുനീറ ബഷീർ കഴിഞ്ഞ അധ്യയന വർഷത്തിൽ സംസ്ഥാന അമേച്വർ തൈഖോണ്ടോ ചാമ്പ്യൻഷിപ്പിലും സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിലും സ്വർണ്ണ മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്തിരുന്നു...

തുടർച്ചയായ നാലാം തവണയാണ് സുനീറ ബഷീർ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കുന്നത്...

നേരത്തെ മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിലും ഐ.എസ്.എസ് സ്കൂളിൽ നടന്ന പൊന്നാനി ഉപജില്ലാ സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിലും ഏറ്റവും കൂടുതൽ സ്വർണ്ണം വാരിയതും ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായതും പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളായിരുന്നു...


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)