തിരൂർ: തിരൂർ പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷവും ഡയറക്ടറി പ്രകാശനവും നടന്നു. തിരൂർ ഗ്രെയ്സ് റെസിഡൻസിയിൽ നടന്ന പരിപാടി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ തിരൂർ തഹസിൽദാർ സി.കെ ആശിഖ് വിശിഷ്ടാതിഥിയായി. തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. തിരൂർ പ്രസ് ക്ലബ് ഡയറക്ടറി മുതിർന്ന മാധ്യമ പ്രവർത്തകൻ ബഷീർ പുത്തൻവീട്ടിലിന് നൽകിയ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര പ്രകാശനം നിർവഹിച്ചു. തിരൂർ പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതവും ട്രഷറർ ജൈസൽ വെട്ടം നന്ദിയും പറഞ്ഞു.
ക്രിസ്മസ്, പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ചടങ്ങിൽ സബ് കളക്ടർ കേക്ക് മുറിച്ചു.