പള്ളപ്പുറം എഎംഎൽപി സ്കൂളിൽ അറബി ഭാഷാ ദിനം ആചരിച്ചു

ponnani channel
By -
0 minute read
0
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം പള്ളപ്പുറം എഎംഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

 ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറു ഭാഷകളിൽ ഒന്നായി അറബി ഭാഷയെ തെരഞ്ഞെടുത്തത് 1973 ഡിസംബർ 18 നായിരുന്നു. ഇതിന്റെ സ്മരണക്കായയാണ് ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിക്കുന്നത്. 

 അറബി അസംബ്ലി നടത്തി. വിദ്യാർത്ഥികളുടെ അറബിയിലുള്ള പരിപാടികൾ അവതരിപ്പിച്ചു. ഓൺലൈൻ ക്വിസ്, മാഗസിൻ നിർമ്മാണം, പ്രദർശനം എന്നീ പരിപാടികളും സംഘടിപ്പിക്കും.

 അധ്യാപകരായ റഫീഖ്, സൽമ, വിദ്യാർത്ഥികളായ മാഹിർ, സനൂൻ ഹാദി എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)