വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു...
പൊന്നാനി: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം സംഘടിപ്പിക്കുന്ന തണലാണ് കുടുംബം എന്ന ക്യാമ്പയിനിന്റെ ഭാഗമായി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു...
പുതുയുഗത്തിലെ ടീനേജ്, പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ പ്രമുഖ ഫാമിലി കൗൺസിലറും മുതുവട്ടൂർ മഹല്ല് ഖാളിയുമായ സുലൈമാൻ അസ്ഹരി വിദ്യാർത്ഥികളുമായി സംവദിച്ചു...
തണലാണ് കുടുംബം ക്യാമ്പയിൻ പൊന്നാനി ഏരിയ തല കൺവീനർ പി.കെ അബ്ദുല്ല, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ മുഹമ്മദ് ശിഹാബുദ്ധീൻ എന്നിവർ സംഗമത്തിൽ സംബന്ധിച്ചു...
ഹയർ സെക്കണ്ടറി വിഭാഗം മോറൽ കൺവീനർ സത്താർ മമ്പാട് ആമുഖ ഭാഷണവും നിർവ്വഹിച്ചു...
ഫോട്ടോ ക്യാപ്‌ഷൻ : പുതുയുഗത്തിലെ ടീനേജ് പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ പൊന്നാനി ഐ.എസ്.എസ് സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിൽ പ്രമുഖ ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി സംസാരിക്കുന്നു...