ക്ഷയരോഗ മുക്ത കേരളത്തിനായി
ഒരു ജനകീയ മുന്നേറ്റം
എന്ന സന്ദേശവുമായി
തിരൂർ ജില്ലാ ആശുപത്രിക്ക് കീഴിൽ
നൂറു ദിന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി
സന്ദേശ റാലിയും
ബോധവൽക്കരണവും
പ്രതിജ്ഞയും നടത്തി..
തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന്
ആരംഭിച്ച റാലി ആശുപത്രി സൂപ്രണ്ട് ഡോക്ടർ സെൽവരാജ്
ഫ്ലാഗ് ഓഫ് നടത്തി..
RMO Dr. ഡോക്ടർ ബബിത, വെട്ടം ഹെൽത്ത് ബ്ലോക്ക് സൂപ്പർവൈസർ വി ടി മുഹമ്മദ്,PHN അമ്പിളി,
PRO ശിഖ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബുൽ ഫസൽ, JPHN
സുഭദ്ര, തല്ഹത്, ജിഷ എന്നിവർ റാലിക്ക് നേതൃത്വം കൊടുത്തു...
തുടർന്ന് നടന്ന പ്രോഗ്രാമിൽ
തിരൂർ മുനിസിപ്പാലിറ്റി ക്ഷേമക്കാര്യം ചെയർമാൻ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫാത്തിമത്ത് സജ്‌ന ഉദ്ഘാടനം ചെയ്തു. തിരൂർ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ അലീഗർ ബാബു ടി ബി നൂറുദിന സന്ദേശം നൽകി..
ടിബി മുക്ത കേരളത്തിന് ആയിട്ടുള്ള പ്രതിജ്ഞയും താനൂർ നേഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ഗ്രൂപ്പ് സോങ്ങും ഉണ്ടായിരുന്നു..
തിരൂർ ടി ബി യൂണിറ്റ്
അരുൺ എസ് ടി എസ്,
Jhi അബുൽ ഫസൽ,മാർട്ടിൻ ടി ബി എച് വി,അനീഷ്
എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു..
പൊതുജനങ്ങൾ
ആരോഗ്യപ്രവർത്തകർ
ആശാ പ്രവർത്തകർ,
നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, ജില്ലാ ആശുപത്രി സ്റ്റാഫുകൾ
എന്നിവർ പരിപാടിയിൽ പങ്കെടുത്തു.